ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ പുറത്തുവന്നതൊന്നുമല്ല യഥാർത്ഥ കണക്കെന്ന് റിപ്പോർട്ട്. 47,518 പേർ കൊല്ലപ്പെട്ടെന്നായിരുന്നു ഗാസ ആരോഗ്യമന്ത്രാലയം നേരത്തേ വെളിപ്പെടുത്തിയിരുന്നത്. ......
അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെതിരെ പ്രതികരിച്ച ഗായികയും നടിയുമായ സെലീന ഗോമസിനെതിരെ രൂക്ഷ വിമർശനവുമായി വൈറ്റ് ഹൗസ്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെതിരെ താരം വൈകാരികമായ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ പ്രതികരണം. ......
വാഷിംഗ്ടൺ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ സൊമാലിയയിൽ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയെന്ന് ഡൊണാൾഡ് ട്രംപ്. നിരവധി ഭീകരർ കൊല്ലപ്പെട്ടെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ......
വത്തിക്കാൻ സിറ്റി: നടക്കുന്നതിനിടെ ഊന്നുവടിയുടെ മുകൾഭാഗം ഇളകിമാറിയതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കാലിടറിയെങ്കിലും വീഴാതെ രക്ഷപ്പെട്ടു. മഹാജൂബിലിയുടെ ഭാഗമായുള്ള ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പോപ്പിന്റെ ഊന്നുവടിയുടെ മുകൾഭാഗം ഇളകിമാറിയത്. ......
മൂന്ന് മഹാമുനമ്പുകളിലൂടെ ലോകം ചുറ്റി സഞ്ചരിക്കുന്നതിനായി യാത്ര തിരിച്ച മലയാളി ഉൾപ്പെടെയുള്ള രണ്ട് യുവതികൾ ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലമായ പോയിന്റ് നെമോ മറികടന്നു. നാവിക ഉദ്യോഗസ്ഥരായ ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, ലെഫ്റ്റനന്റ് കമാൻഡർ രൂപ എ എന്നിവരാണ് 'അപ്രാപ്യതയുടെ സമുദ്രധ്രുവം' എന്നറിയപ്പെടുന്ന പോയിന്റ് നെമോ മറികടന്നത്. കോഴിക്കോട് സ്വദേശിനിയാണ് കമാൻഡർ ദിൽന കെ.
ഐഎൻഎസ്വി തരിണിയിൽ ഭൂമിയെ ചുറ്റുന്ന ദൗത്യത്തിനിടെയാണ് ഇരുവരും പോയിന്റ് നെമോയിലെത്തിയത്. ......
കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ബോണസ് നൽകുന്നത് സാധാരണയാണ്. എന്നാൽ, ഇപ്പോഴിതാ, ഒരു ചൈനീസ് കമ്പനി തങ്ങളുടെ ജീവനക്കാർക്ക് നൽകിയ ബോണസാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. ......
വാഷിങ്ടൺ: അമേരിക്കയിൽ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു. റീഗൻ വിമാനത്താവളത്തിൽ അമേരിക്കൻ സമയം രാത്രി ഒമ്പതരയോടെയാണ് സംഭവം.......
നിർമ്മിതബുദ്ധി മേഖലയിൽ അമേരിക്കയുടെ സമഗ്രാധിപത്യം തകർത്ത ചൈനയുടെ ഡീപ്സീക്കാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചകളിൽ നിറയുന്നത്. അതേസമയം, ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെകുറിച്ചും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ചും ഒന്നുമറിയില്ലെന്ന ഡീപ്സീക്കിന്റെ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ......
വാതത്തിന് മരുന്നായി കടുവമൂത്രം വിറ്റ മൃഗശാലാ ജീവനക്കാർ കുടുങ്ങി. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ യാൻ യാൻ ബിഫെങ്സിയ മൃഗശാലയിലെ ജീവനക്കരാണ് സൈബീരിയൻ കടുവകളിൽ നിന്ന് ശേഖരിച്ച മൂത്രം വിൽപ്പന നടത്തിയത്. ......
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ സാധിക്കാതിരുന്നതിന് കമലാ ഹാരിസ് തന്റെ ഭർത്താവിനെ കുറ്റപ്പെടുത്തുന്നു എന്ന് റിപ്പോർട്ട്. പ്രചാരണത്തിനിടെ തനിക്ക് തിരിച്ചടിയായ ചില വിവാദങ്ങളുടെ കേന്ദ്രം ഭർത്താവ് ഡഗ് എംഹോഫാണെന്ന വിമർശനം കമല ഉയർത്തുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......